ഡിസിസി പുനഃസംഘടന; കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് നീക്കങ്ങള്‍

ഡിസിസി പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് നീക്കങ്ങള്‍ സജീവം. എ,ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ സുധാകരന്‍ ബ്രിഗേഡും കെ മുരളീധരന്‍, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അനുകൂലികളും ജില്ലാ കമ്മിറ്റികള്‍ പിടിക്കാനുളള കരുനീക്കങ്ങളിലാണ്. ജില്ലാടിസ്ഥാനത്തിലും പ്രാദേശിക തലങ്ങളിലും പരമാവധി പ്രവര്‍ത്തകരെ ഒപ്പം കൂട്ടാനുളള ശ്രമത്തിലാണ് ഗ്രൂപ്പുകളും ഗ്രൂപ്പിനതീതരെന്ന് വിശേഷിപ്പിക്കുന്നവരുമെന്നും വിവരം.
നാളെ കെ സുധാകരന്‍ ചുമതലയേറ്റു കഴിഞ്ഞാല്‍ പുനഃസംഘടനാ നടപടികള്‍ വേഗത്തിലാകും. അതിന് മുന്‍പ് അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കലാണ് ഡിസിസികള്‍ പിടിച്ചടക്കാനിറങ്ങിയവരുടെ ലക്ഷ്യം. ഗ്രൂപ്പുകളെ നിയന്ത്രിക്കുമെന്ന് നിയുക്ത അധ്യക്ഷന്‍ കെ സുധാകരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും അതിന് വഴങ്ങാനില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍.
പാലംവലി മുന്നില്‍ക്കാണുന്ന കെ സുധാകരന്‍ കെ എസ് ബ്രിഗേഡ് വിപുലീകരിക്കാനുളള നീക്കത്തിലാണ്. എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് പല നേതാക്കളും കെ എസ് ബ്രിഗേഡിലേക്കും കെ.സി. വേണുഗോപാല്‍ ഗ്രൂപ്പിലേക്കും ചേക്കേറിയിട്ടുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള കെ.സി. വേണുഗോപാലിന്റെ നീക്കത്തെ ചെറുക്കാനുളള തന്ത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്.
Story Highlights: dcc, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here