Advertisement

കോളയല്ല വെള്ളം കുടിക്കൂ; പ്രസ് കോണ്‍ഫറന്‍സിനിടയില്‍ കോള കുപ്പികള്‍ മാറ്റി റൊണാള്‍ഡോ

June 15, 2021
1 minute Read

യൂറോ കപ്പില്‍ ഹം​ഗറിക്കെതിരായ പോരിന് മുന്‍പ് പോര്‍ച്ചു​ഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ പ്രസ് കോണ്‍ഫറന്‍സാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍‌ വൈറലാവുന്നത്. മാധ്യമങ്ങളെ കാണാൻ എത്തിയ റൊണാള്‍ഡോ മുന്‍പില്‍ വെച്ചിരിക്കുന്ന കൂള്‍ഡ്രിങ്ക്സിന്റെ കുപ്പികള്‍ മാറ്റി പകരം വെള്ളത്തിന്റെ കുപ്പി ഉയര്‍ത്തി കാണിക്കുകയും ചെയ്തു.

ഫിറ്റ്നസ് ഫ്രീക്കായ ക്രിസ്റ്റ്യാനോ കൊക്കോക്കോളയുടെ രണ്ട് ബോട്ടിലുകളാണ് പ്രസ് കോണ്‍ഫറന്‍സിന് ഇടയില്‍ തന്റെ മുന്‍പില്‍ നിന്ന് മാറ്റിവെച്ചത്. യൂറോയിലെ ഒഫീഷ്യല്‍ സ്പോണ്‍സര്‍മാരാണ് കൊക്കോക്കോളയും.

ജങ്ക് ഫുഡുകളോടുള്ള താത്പര്യം ഇല്ലായ്മ നേരത്തേയും ക്രിസ്റ്റ്യാനോ പ്രകടമാക്കിയിട്ടുണ്ട്. 36 വയസിലേക്ക് എത്തിയെങ്കിലും 26 വയസുകാരന്റെ ഫിറ്റ്നസാണ് ഇപ്പോള്‍ പോര്‍ച്ചു​ഗലിന്റെ സൂപ്പര്‍ താരത്തിനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top