യൂറോ കപ്പില്‍ ചാമ്പ്യന്‍മാര്‍ കളത്തിലേക്ക്; നേട്ടങ്ങള്‍ക്കരികെ റൊണാൾഡോ

യൂറോ കപ്പില്‍ ചാമ്പ്യന്‍മാര്‍ ഇന്ന് കളത്തിലിറങ്ങും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ജയത്തോടെ തുടങ്ങാനാവും ശ്രമിക്കുക. രാത്രി 9.30ന് ഹങ്കറിക്ക് എതിരെയാണ് പോര്‍ച്ചുഗലിന്‍റെ മത്സരം.
മരണഗ്രൂപ്പിൽ പോർച്ചുഗലിനെ സുരക്ഷിതമായി നിലനിർത്തുകയാണ് റൊണാ നേരിടുന്ന വെല്ലുവിളി. എതിരാളികളെ വലിച്ചുകീറുന്ന ക്രിസ്റ്റ്യാനോയുടെ ശൗര്യമാണ് അവരുടെ തലപ്പൊക്കം. ഇതേ ഊർജ്ജമാവും പോർച്ചുഗീസ് നായകൻ സഹതാരങ്ങൾക്ക് പകർന്നു നൽകുന്നത്.
റൊണാൾഡോയുടെ മികവിലാണ് കഴിഞ്ഞ തവണ പോർച്ചുഗൽ കലാശപ്പോരിലേക്ക് മാർച്ച് ചെയ്തത്. ഫൈനലിൽ പരുക്ക് പറ്റി കളം വിട്ടെങ്കിലും, മുറിവേറ്റ റോണോയുടെ ഗർജനം ആരാധകർ മറക്കില്ല.
ഹംഗറിക്കെതിരെ ഇറങ്ങുമ്പോൾ റൊണാൾഡോയുടെ നേട്ടപ്പട്ടിക വീണ്ടും വലുതാകും. യൂറോയുടെ അഞ്ച് പതിപ്പിൽ പന്തുതട്ടിയ ഏക ഫുട്ബോളര്‍ എന്ന നേട്ടം ഇനിമുതൽ റോണോയ്ക്ക് സ്വന്തം. ഇപ്പോൾ യൂറോയിൽ ഒമ്പത് ഗോളുമായി ഫ്രാൻസിന്‍റെ മിച്ചൽ പ്ലാറ്റിനിക്ക് ഒപ്പമാണ് ക്രിസ്റ്റ്യാനോ. ഇനിയുള്ള ഓരോ ഗോളും ചരിത്രമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here