Advertisement

‘തങ്ങളെ ജീവിക്കാന്‍ അനുവദിക്കണം; വനിതാ കമ്മിഷന്‍ കേസെടുത്തത് എന്തിനെന്നറിയില്ലെന്ന് നെന്മാറയിലെ സജിതയും റഹ്മാനും

June 15, 2021
2 minutes Read

തങ്ങളെ ജീവിക്കാനനുവദിക്കണമെന്ന് നെന്‍മാറയിലെ സജിതയും റഹ്മാനും. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചക്കാലമായി തങ്ങള്‍ ദുഃഖത്തിലാണെന്ന് റഹ്മാന്‍ പറഞ്ഞു. ജീവിക്കണമെങ്കില്‍ പണിക്ക് പോകണം. ഇതൊരു കേസായാല്‍ ജോലിക്ക് പോകാന്‍ കഴിയില്ല. കേസ് ഒഴിവാക്കണമെന്നും റഹ്മാന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പത്ത് വര്‍ഷക്കാലം സന്തോഷത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിഞ്ഞതെന്ന് സജിതയും പറഞ്ഞു. ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കരുത്. വനിതാ കമ്മീഷന്‍ എന്തിനാണ് കേസെടുത്തതെന്ന് അറിയില്ല. തന്റെ സമ്മതത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിയുന്നത്. ഭര്‍ത്താവാണ് തന്നെ സംരക്ഷിക്കുന്നത്. റഹ്മാനൊപ്പം ജീവിക്കണമെന്നും സജിത പറഞ്ഞു.

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നെന്മാറയില്‍ തെളിവെടുപ്പ് നടത്തുന്നുണ്ട്. അംഗങ്ങളായ ഷാഹിദ കമാലും ഷിജി ശിവജിയും സംഘത്തിലുണ്ടാകും. ഇതിന് മുന്നോടിയായാണ് സജിതയുടേയും റഹ്മാന്റേയും പ്രതികരണം.

Story Highlights: sajitha, rahman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top