Advertisement

കൊല്ലത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

June 15, 2021
2 minutes Read

കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. പ്രദേശത്ത് എ.ടി.എസും സംസ്ഥാന പൊലീസും ഇന്ന് സംയുക്ത പരിശോധന നടത്തും. സ്‌ഫോടക വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും അന്വേഷിക്കും.

വനം വികസന കോര്‍പ്പറേഷന് കീഴിലുള്ള കശുമാവിന്‍ തോട്ടത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ഡിറ്റനേറ്ററുകളും രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളുമടക്കമുള്ള സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. സ്‌ഫോടന വസ്തുക്കള്‍ എത്തിച്ചവരെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ പാറമടയിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്‌ഫോടക വസ്തുക്കള്‍ എന്ന കാര്യവും പരിശോധിച്ചു വരുന്നുണ്ട്.

Story Highlights: STS, Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top