രാജസ്ഥാൻ റോയൽസിന്റെ മുൻ താരം ഇന്ത്യ വിട്ടു; ഇനി അമേരിക്കയിൽ കളിക്കും

രാജസ്ഥാൻ മുൻ താരം സിദ്ധാർത്ഥ് ത്രിവേദി ഇന്ത്യ വിട്ടു. അമേരിക്കയിലെ ടി-20 ലീഗിലാവും ഇനി ത്രിവേദി കളിക്കുക. അമേരിക്കയിലെ മൈനർ ലീഗ് ക്രിക്കറ്റിൽ സെൻ്റ് ലൂയിസ് അമേരിക്കൻസിൻ്റെ പരിശീലകനായും കളിക്കാരനാവും ത്രിവേദി കളിക്കും. 38കാരനായ ത്രിവേദി ഒരു മാസമായി അമേരിക്കയിലാണ്.
“ഒരു മാസമായി ഞാൻ സെൻ്റ് ലൂയിസിലാണ്. പരിശീലക സംഘത്തിൽ പെട്ട ഒരാളാണ് ഞാൻ. അവർക്ക് മൈനർ ലീഗിൽ ഒരു ടീമുണ്ട്. ടീമിൽ കളിക്കാൻ കഴിയുമോ എന്ന് അവർ ചോദിച്ചു. ഞാൻ സമ്മതിച്ചു. 2019ൽ അറ്റ്‌ലാൻ്റ പ്രീമിയർ ലീഗ് കളിക്കാനാണ് ഞാൻ ആദ്യമായി ഇവിടെ എത്തിയത്. ഞാൻ കണ്ടതു പ്രകാരം ഇവിടെ ക്രിക്കറ്റിനോട് ഇഷ്ടമുള്ളവരുണ്ട്.”- സിദ്ധാർത്ഥ് ത്രിവേദി അഹ്മദാബാദ് മിററിനോട് പറഞ്ഞു.
രഞ്ജി ട്രോഫിയിൽ ഗുജറാത്തിനായി കളിച്ചിട്ടുള്ള താരമാണ് ത്രിവേദി.
Story Highlights: Former Rajasthan Royals pacer Siddharth Trivedi to play for USA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here