Advertisement

പത്തനാപുരത്ത് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ചത് തമിഴ്നാട്ടിൽ

June 16, 2021
Google News 1 minute Read

പത്തനാപുരത്ത് പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തൽ. സണ്‍ 90 ബ്രാൻഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാൽ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും.

അതേസമയം സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പാണെന്നാണ് പൊലീസ് നിഗമനം. ഭീതിപരത്താനാണോ സ്‌ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കണ്ടെത്തിയ ഡിറ്റനേറ്റർ സ്ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നോണ്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍പ്പെട്ട ഡിറ്റനേറ്ററാണ് ഇതെന്നാണ് പൊലീസ് പറയുന്നത്.

വനം വകുപ്പിന്‍റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിൽ പൊലീസിന്റെ പതിവ് പരിശോധനയിലായിരുന്നു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്.

Story Highlights: Gelatin stick found from Pathanapuram – Tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here