ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടെസ്റ്റ്: ഷഫാലി വർമ്മയ്ക്ക് അരങ്ങേറ്റം; ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

ഇന്ത്യ-വനിതാ ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹെതർ നൈറ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്കായി കൗമാര താരം ഷഫാലി വർമ്മ അരങ്ങേറും. കൂറ്റനടിക്കാരിയായി അറിയപ്പെടുന്ന താരം ഇതുവരെ ഇന്ത്യയുടെ ടി-20 ടീമിൽ മാത്രമേ കളിച്ചിട്ടുള്ളൂ. മറ്റൊരു കൗമാര താരം ജമീമ റോഡ്രിഗസിന് അവസാന ഇലവനിൽ സ്ഥാനം ലഭിച്ചില്ല.
സ്മൃതി മന്ദന, ഷഫാലി വർമ്മ എന്നിവരാണ് ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്യുക. പൂനം റാവത്ത്, മിതാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവർക്ക് പിന്നാലെ ദീപ്തി ശർമ്മ, സ്നേഹ് റാണ, തനിയ ഭാട്ടിയ എന്നിവരും ബാറ്റിംഗ് ഓപ്ഷനുകളാണ്. ഝുലൻ ഗോസ്വാമി, പൂജ വസ്ട്രാക്കർ, ശിഖ പാണ്ഡേ എന്നിവരാണ് ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ ഉള്ളത്. ജമീമയ്ക്കൊപ്പം പ്രിയ പുനിയ, പൂനം യാദവ്, ഏത്ക ബിശ്റ്റ്, അരുന്ധതി റെഡ്ഡി, രാധ യാദവ് എന്നിവർക്കും ടീമിൽ ഇടം ലഭിച്ചില്ല.
Story Highlights: ind w vs eng w test toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here