സിദ്ദിഖ് കാപ്പൻ പ്രതിയായ സമാധാന ലംഘനക്കേസ് ; നടപടികൾ അവസാനിപ്പിച്ച് മഥുര കോടതി

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് കാരണമായ കുറ്റം ഒഴിവാക്കി മഥുര കോടതി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റം ചുമത്തിയതിന് തെളിവുകൾ ആറു മാസത്തിനുള്ളിൽ കണ്ടെത്തി അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് പരാജയപ്പെട്ടെന്നു കോടതി പറഞ്ഞു. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 4 പേർക്കെതിരെയാണ് സമാധാന ലംഘനത്തിന് കേസ് എടുത്തിരുന്നത്.
അതേസമയം , ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ , യുഎപിഎ വകുപ്പുകൾ ഒവിവാക്കിയിട്ടില്ല. യുഎപിഎ കേസ് നിലനിൽക്കുന്നതിനാൽ സിദ്ദിഖ് കാപ്പന് ജയിൽ മോചനം സാധ്യമായേക്കില്ല. എന്നാൽ യുഎപിഎ കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് കാപ്പൻ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Story Highlights: Mathura court drops proceedings in one case against Siddique Kappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here