കൂടുതൽ ടെസ്റ്റുകൾ കളിക്കാൻ അവസരം നൽകണം: മിതാലി രാജ്

കൂടുതൽ ടെസ്റ്റുകൾ കളിക്കാൻ അവസരം നൽകണമെന്ന് ഇന്ത്യൻ വനിതാ ടീം ക്യപ്റ്റൻ മിതാലി രാജ്. ഈ ടെസ്റ്റ് ചിലപ്പോൾ മൂന്ന് ഫോർമാറ്റ് മത്സരങ്ങളടങ്ങിയ പരമ്പരകൾക്ക് തുടക്കമിട്ടേക്കാം. ചിലപ്പോൾ ഭാവിയിൽ വനിതകളുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പും നടന്നേക്കാമെന്നും മിതാലി രാജ് പ്രത്യാശ പ്രകടിപ്പിച്ചു.
“ഈ ടെസ്റ്റും ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റും മൂന്ന് ഫോർമാറ്റിലുള്ള മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്ക് തുടക്കമവാട്ടെ. താരങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് ആഗ്രഹമുണ്ട്. കാരണം ടെസ്റ്റ് ആണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഫോർമാറ്റ്.”- മിതലി പറഞ്ഞു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കമാവുകയാണ്. ഐതിഹാസികമായ ടെസ്റ്റ് മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. 2014നു ശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് എന്ന നിലയിൽ ഈ മത്സരത്തിന് വലിയ പ്രാധാന്യമുണ്ട്. ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം നടക്കുക. ഒരു ടെസ്റ്റ് മത്സരം കൂടാതെ മൂന്ന് വീതം ഏകദിന ടി-20 മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം.
Story Highlights: mithali raj reacts to test match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here