Advertisement

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു

June 16, 2021
1 minute Read

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. രക്താര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട് പറമ്പില്‍ സ്വദേശിയാണ്.

മരംപെയ്യുന്നു, കര്‍ക്കടകം, കുരുടന്‍ പൂച്ച, രാച്ചിയമ്മ, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മരംപെയ്യുന്നു എന്ന കൃതിക്ക് 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിട്ടുണ്ട്. അബുദാബി ശക്തി പുരസ്‌കാരവും എ ശാന്തകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

Story Highlights: A shanthakumar passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top