Advertisement

തിരുവനന്തപുരത്ത് ആറ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍

June 16, 2021
1 minute Read

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍. കഠിനംകുളം, പോത്തന്‍കോട്, പനവൂര്‍, മണമ്പൂര്‍, അതിയന്നൂര്‍, കാരോട് തുടങ്ങിയ പഞ്ചായത്തുകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ശനിയാഴ്ചയും ഞായറാഴ്ചയും ഏര്‍പ്പെടുത്തുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ബി കാറ്റഗറിയിലും 20 മുതല്‍ 30 വരെ സി കാറ്റഗറിയിലും 30 ന് മുകളില്‍ ഡി കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 30 മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കഠിനംകുളം ഉള്‍പ്പെടെ ആറ് തദ്ദേശ സ്ഥാപനങ്ങളെ ഡി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി കാറ്റഗറിയില്‍ 38 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ബി കാറ്റഗറിയില്‍ 31 ഉം എ കാറ്റഗറിയില്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Story Highlights: lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top