Advertisement

ലക്ഷദ്വീപില്‍ സിഎഎ സമര ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

June 16, 2021
1 minute Read

ലക്ഷദ്വീപില്‍ പൗരത്വ നിയമഭേദഗതിക്കെതിരായി ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. കോണ്‍ഗ്രസ് നേതാവായ ആറ്റക്കോയ, സിപിഐഎം നേതാക്കളായ റഹിം, അഷ്‌കര്‍ അലി എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ലക്ഷദ്വീപില്‍ സിഎഎ വിരുദ്ധ ബോര്‍ഡ് സ്ഥാപിച്ചത്. പിന്നീട് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തിയ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഈ മൂന്നുപേര്‍ക്കെതിരെയും ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. എന്നാല്‍ ആ ഘട്ടത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നില്ല. രാജ്യദ്രോഹം കൂടി ചുമത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കുകയും അതില്‍ നടപടിയാവുകയുമായിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് ലഭിച്ച് കേസ് രേഖകളുടെ പകര്‍പ്പ് പുറത്തായതോടെയാണ് രാജ്യദ്രോഹം ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമായത്.

Story Highlights: charged with treason

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top