Advertisement

ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം, ആളപായമില്ല

June 17, 2021
1 minute Read

ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം. അൽ താവുൻ ഏരിയയിൽ ഇന്ന് രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പടർന്നുപിടിച്ചത്.

അതേസമയം, അഗ്നിശമന സേന അംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. കെട്ടിടത്തിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ മുകളിൽ നിന്നും തീനാളങ്ങളും പുകയും ഉയരുന്നുണ്ടായിരുന്നു.

Story Highlights: Fire Broke out in Sharjah building

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top