Advertisement

ബിഹാറില്‍ കോണ്‍ഗ്രസിലും വിമത നീക്കം; പത്തോളം എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് സൂചന

June 17, 2021
0 minutes Read
assam congress leaders shifted mlas to resort

ലോക് ജനശക്തി പാര്‍ട്ടിക്ക് പിന്നാലെ ബിഹാറില്‍ കോണ്‍ഗ്രസിലും വിമത നീക്കം ശക്തം. പാര്‍ട്ടിയിലെ പത്തോളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടും എന്നാണ് ഇപ്പോഴത്തെ സ്ഥിതി. അതേസമയം പാര്‍ട്ടിയിലെ ഭിന്നത ഒഴിവാക്കാനുള്ള ശക്തമായ ശ്രമങ്ങളിലാണ് കോണ്‍ഗ്രസ് ദേശീയ നേത്യത്വം.

ബിഹാറില്‍ കോണ്‍ഗ്രസിനുള്ളത് 19 എംഎല്‍എമാരാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായ ലലന്‍ സിംഗ് എംപിയുടെ നേതൃത്വത്തില്‍ ഇവരെ ജെഡിയുവില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ വിജയിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരിലെ പത്തു പേരിലധികം വൈകാതെ ജെഡിയുവില്‍ എത്തും എന്നാണ് വിവരം. മുഖ്യമന്ത്രി നിതീഷിനെ പരസ്യമായി പുകഴ്ത്തി ഇവര്‍ രംഗത്ത് എത്തിയത് ഇതിന്റെ സൂചനയാണ്.

ജെഡിയു അംഗബലം ഉയര്‍ത്തുന്നതിന് പുറമേ നിയമസഭയില്‍ സുരക്ഷിത ഭൂരിപക്ഷം ഉറപ്പാക്കുകയാണ് ഇതുവഴി നിതീഷിന്റെ ലക്ഷ്യം. മൂന്ന് എംഎല്‍എമാരെ കൂടി കൂടെ കൂട്ടാനായാല്‍ കൂറുമാറ്റ നിയമം ബാധകമാകില്ല.

ആദ്യം എല്‍ജെപിയെയും ഇപ്പോള്‍ കോണ്‍ഗ്രസിനെയും പിളര്‍ത്തുന്നത് എന്‍ഡിഎയില്‍ സംഭവിക്കാവുന്ന ഭിന്നിപ്പിനെ മറികടക്കാനുള്ള മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണെന്നാണ് രാഷ്ട്രീയ നിരിക്ഷകരുടെ പക്ഷം. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായ ജിതന്‍ റാം മാഞ്ചിയും (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച) മുകേഷ് സാഹ്നിയും (വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി) അടുത്തിടെയായി ആര്‍ജെഡിയുമായി അടുക്കുന്നതിന്റെ സൂചനകള്‍ പ്രകടിപ്പിച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top