സി കെ ജാനുവിനെ പണം നല്‍കി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ല: പി കെ കൃഷ്ണദാസ്

സി കെ ജാനുവിനെ പണം നല്‍കി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ലെന്ന് പി കെ കൃഷ്ണദാസ് ട്വന്റിഫോറിനോട്. അവര്‍ എന്‍ഡിഎയില്‍ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്. പണം നല്‍കിയതില്‍ തന്റെ പേര് കെ സുരേന്ദ്രന്‍ പരാമര്‍ശിച്ചതില്‍ പ്രതികരിക്കുന്നില്ലെന്നും കൃഷ്ണദാസ്.
പണം നല്‍കി ഒരു കക്ഷിയെയും എന്‍ഡിഎയില്‍ എടുക്കണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടെല്ലെന്നത് ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്. ഓഡിയോ ടേപ്പിന്റെ കാര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയതാണെന്നും പി കെ കൃഷ്ണദാസ്.
കഴിഞ്ഞ ദിവസം കോടതി സംഭവത്തില്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. സി കെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം നല്‍കിയ സംഭവത്തിലാണ് കേസെടുക്കാന്‍ ഉത്തരവ്. ജെആര്‍പി ട്രഷറര്‍ ആയ പ്രസീത അഴീക്കോടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
Story Highlights: p k krishnadas, bjp, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here