വളർത്ത് പ്രാവിനെ വിറ്റു; പള്ളിയിലേക്കുള്ള കാണിക്ക തുകയും ഓക്സിജൻ ചലഞ്ചിനായി നൽകി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ

കൊവിഡ് മഹാമാരിക്കെതിരെ പോരാടാൻ സഹായത്തിന് വ്യത്യസ്ത വഴികളിലൂടെ പണം സ്വരൂപിച്ച് ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. ഏറെ ഇഷ്ടപ്പെട്ട് വളർത്തുന്ന പ്രാവിനെ വിറ്റുകിട്ടിയ തുകയാണ് ഗോപിക എസ് എസ് എന്ന വിദ്യാർത്ഥിനി ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി കൈമാറിയത്. ആർ സി സിയുടെ പുതിയ ഓക്സിജൻ പ്ലാന്റിന് വേണ്ടിയായിരുന്നു ചലഞ്ച്.
ദേവാലയത്തിലേക്ക് കാണിക്കയായി മാറ്റിവെച്ച തുക അഞ്ജന വൈ ആർ എന്ന വിദ്യാർഥിനിയും ഓക്സിജൻ ചലഞ്ചിനായി കൈമാറി.
ഗോപിക, അഞ്ജന, സുഗീഷ്, അഭിനവ് ബി നായർ എന്നീ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകൻ സൗധീഷ് തമ്പി തുക അടങ്ങിയ ചെക്ക് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. ചലഞ്ചിന്റെ ഭാഗമായ എല്ലാ വിദ്യാർത്ഥികളേയും മന്ത്രി വി ശിവൻകൂട്ടി അഭിനന്ദിച്ചു.ചെക്ക് ആർ സി സി അഡീഷണൽ ഡയറക്ടർ ഡോ.സജീദിനെ ഏൽപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here