Advertisement

ഓഡിയോ റൂം സംവിധാനവുമായി ഫേസ്ബുക്ക്; ക്ലബ് ഹൗസിനു തിരിച്ചടിയായേക്കും

June 18, 2021
2 minutes Read
Facebook Audio Room Clubhouse

വളരെ വേഗത്തിൽ ജനകീയമായ ക്ലബ് ഹൗസിനെ അനുകരിച്ച് ഫേസ്ബുക്ക്. ക്ലബ് ഹൗസിൻ്റെ പോഡ്കാസ്റ്റ്/ഓഡിയോ റൂം സൗകര്യം ഉടൻ കൊണ്ടുവരാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഓഡിയോ റൂം പരീക്ഷണം എന്നോണം സിഇഓ മാർക്ക് സക്കർബർഗ് അടക്കമുള്ളവർ കഴിഞ്ഞ ദിവസം ഓഡിയോ റൂമിൻ്റെ ബീറ്റ ടെസ്റ്റിൽ സംവദിച്ചിരുന്നു. ഫേസ്ബുക്ക് ഗെയിമിങ് എന്ന വിഷയത്തിലായിരുന്നു ചർച്ച.

ഏറെക്കുറെ ക്ലബ്‌ഹൗസിനോട് സമാനമാണ് ഫേസ്ബുക്ക് ഓഡിയോ റൂം. ചർച്ചയുടെ നടത്തിപ്പുകാർ ഓഡിയോ റൂമിൻ്റെ ഏറ്റവും മുകളിലെ വരിയിൽ ‘ഹോസ്റ്റ്’ എന്ന വിശേഷണത്തോടെ ഉണ്ടാവും. സ്പീക്കേഴ്സിനു താഴെ ഫോളോവേഴ്സും അതിനു താഴെ മറ്റുള്ളവരും എന്ന നിലയിലാണ് ഓഡിയോ റൂം ലിസ്റ്റ് ചെയ്യുക. ഇംഗീഷ് ചർച്ചകൾക്ക് ഓട്ടോ ജെനറേറ്റഡ് സബ്‌ടൈറ്റിലുകൾ ഉണ്ടാവും. നിലവിൽ ബീറ്റ വേർഷൻ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഉടൻ തന്നെ ബേസിക്ക് വേർഷൻ എല്ലാവർക്കും ലഭ്യമാകും.

അതേസമയം, ഫേസ്ബുക്ക് പോഡ്കാസ്റ്റ് സൗകര്യവും ആരംഭിക്കുകയാണ്. ഫേസ്ബുക്ക് ആപ്പിൽ നിന്ന് തന്നെ പോഡ്കാസ്റ്റുകൾ കേൾക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. പുതിയ പോഡ്കാസ്റ്റുകൾ പബ്ലിഷ് ആവുമ്പോൾ പേജിൻ്റെ ഫോളോവേഴ്സിന് നോട്ടിഫിക്കേഷൻ ലഭിക്കും.

Story Highlights: Facebook Launches Audio Room To Beat Clubhouse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top