ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം; കേന്ദ്രസർക്കാർ

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ സമീപകാലത്തുണ്ടായ അക്രമസംഭവങ്ങളിൽ ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ. ഒരു വർഷത്തിലേറെയായി രാജ്യത്തെ കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി കഴിഞ്ഞ വർഷം ഭേദഗതി ചെയ്ത പകർച്ച വ്യാധി നിയന്ത്രണ നിയമം കർശനമായി നടപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയും ആരോഗ്യകേന്ദ്രങ്ങൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക് തടവുശിക്ഷയും കനത്തപിഴയും ശിക്ഷയായി നൽകാൻ പരിഷ്കരിച്ച നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
Story Highlights: Health Workers – Central Government
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here