കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ: നമുക്ക് മരംകൊള്ള മറക്കാം; പരിഹസിച്ച് കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള തർക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മരംകൊള്ള മറയ്ക്കാനാണ് കൗശലമാണിതെന്നും മലയാളികളെ മണ്ടന്മാരാക്കുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. അപ്രതീക്ഷിത ചോദ്യത്തിന് എഴുതിക്കൊണ്ട് വന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
കെ സുരേന്ദ്രന്റെ വാക്കുകൾ;
”ആയിരം കോടിയിലധികം വരുന്ന മരംകൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാലഥിതികളെവെച്ച് ചർച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും. കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം….”
Story Highlights: k surendran fb post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here