Advertisement

ആരാധനാലയങ്ങള്‍ തുറക്കണം; സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് മുസ്‌ലിം ലീഗ്

June 18, 2021
1 minute Read

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. ആരാധനാ സ്വാതന്ത്ര്യം വിശ്വാസികള്‍ക്ക് പ്രധാനമാണന്നും ലീഗിന്റെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം മാര്‍ക്കറ്റുകള്‍ സജീവമായി തുടങ്ങി. ആരാധനാലയങ്ങള്‍ തുറക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മുസ് ലിം പള്ളികള്‍ മാത്രമല്ല, എല്ലാ ആരാധനാലയങ്ങളും തുറക്കണം. ആരാധനാ സ്വാതന്ത്ര്യം എന്നു പറയുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ആരാധനാലയങ്ങള്‍ വൈകാതെ തുറക്കണമെന്ന് സിപിഐഎം സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സമുദായസംഘടനകളും ആവശ്യപ്പെട്ടിരുന്നു.

Story Highlights: muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top