Advertisement

പാലക്കാട് പ്ലാച്ചിമടയിലെ കൊക്കക്കോള ഫാക്ടറി ഇനി സിഎഫ്എൽടിസി

June 18, 2021
2 minutes Read
plachimada coco cola factory converted to cfltc

ശക്തമായ ജനകീയ സമരത്തിനൊടുവിൽ അടച്ചുപൂട്ടിയ പാലക്കാട് പ്ലാച്ചിമടയിലെ കൊക്കക്കോള ഫാക്ടറി ഇനി സിഎഫ്എൽടിസി. ഈ മാസം 22 മുതൽ രോഗികളെ ഇവിടെ പ്രവേശിപ്പിച്ചുതുടങ്ങും.

പെരുമാട്ടി പഞ്ചായത്തിന് കീഴിൽ 520 കിടയ്ക്കകളുള്ള സിഎഫ്എൽടിസിയാണ് പ്ലാച്ചിമട കൊക്കക്കോള ഫാക്ടറിയിൽ സജ്ജമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സിഎഫ്എൽടിസി ഉദ്ഘാടനം ചെയ്തു.

അതേസമയം, കൊവിഡ് കെയർ സെന്ററിന്റെ മറവിൽ കൊക്കക്കോള കമ്പനിയെ തിരികെയത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാരോപിച്ച്
ഉദ്ഘാടന വേദിക്ക് പുറത്ത് സമരസമിതി പ്രതിഷേധിച്ചു. സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

എന്നാൽ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തി. കൊക്കക്കോളയെ തിരികെ കൊണ്ടുവരില്ലെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. കുട്ടികൾക്കുള്ള ഐസിയു അടക്കമുള്ള സജ്ജീകരണങ്ങൾ കൊക്കക്കോള കമ്പനിയിൽ സജ്ജമാക്കിയിട്ടുണ്ട്.

Story Highlights: plachimada coco cola factory converted to cfltc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top