സഹോദരനുമായി സിക്സർ മത്സരം; ബാല്യകാലത്തെ പരിശീലന രീതി വിവരിച്ച് ഷഫാലി

അനായാസം സിക്സറടിക്കാനുള്ള തൻ്റെ കഴിവ് പരിശീലനത്തിലൂടെ നേടിയെടുത്തതെന്ന് ഇന്ത്യയുടെ വനിതാ കൗമാര താരം ഷഫാലി വർമ്മ. ചെറുപത്തിൽ സഹോദരനുമായി സിക്സർ മത്സരം നടത്തുമായിരുന്നു എന്നും അങ്ങനെയാണ് അനായാസം ബൗണ്ടറി ക്ലിയ ചെയ്യാനുള്ള കഴിവ് നേടിയെടുത്തതെന്നും ഷഫാലി പറഞ്ഞു.
പിതാവാണ് മത്സരത്തിനു മുൻകൈ എടുത്തിരുന്നത്. ആര് കൂടുതൽ സിക്സർ അടിക്കുന്നോ അവർക്ക് 10-15 രൂപ ലഭിക്കും. ആ പണത്തിനു വേണ്ടി തങ്ങൾ മത്സരിക്കരുണ്ടായിരുന്നു എന്നും വാർത്താസമ്മേളനത്തിനിടെ ഷഫാലി വെളിപ്പെടുത്തി.
16ആം വയസ്സിൽ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഷഫാലി വർമ്മ. ടി-20 ലോകകപ്പിൽ അടക്കം ഇന്ത്യക്കായി കളിച്ച താരം ഇന്ത്യക്ക് വിസ്ഫോടനാത്മക തുടങ്ങക്കങ്ങൾ നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ ടെസ്റ്റ് കരിയറിലും ഷഫാലി അരങ്ങേറി. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 96 റൺസെടുത്ത് ഗംഭീര പ്രകടനമാണ് ഷഫാലി കാഴ്ചവച്ചത്.
ഇംഗ്ലണ്ടിനു മുൻതൂക്കം ലഭിച്ചു. രണ്ടാം ദിനം അവസാനിക്കുമ്പോൾ 187 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 5 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഓപ്പണർമാരായ ഷഫാലി വർമ്മയും സ്മൃതി മന്ദനയും ചേർന്ന് നൽകിയ മികച്ച തുടക്കം മുതലാക്കാൻ ഇന്ത്യൻ മധ്യനിരയ്ക്ക് സാധിച്ചില്ല. ആദ്യ വിക്കറ്റിൽ 167 റൺസാണ് ഷഫാലിയും സ്മൃതിയും ചേർന്ന് അടിച്ചുകൂട്ടിയത്. ഷഫാലി 96 റൺസെടുത്ത് ഇന്ത്യൻ ടോപ്പ് സ്കോറർ ആയപ്പോൾ സ്മൃതി മന്ദന 78 റൺസെടുത്ത് പുറത്തായി.
Story Highlights: Shafali Verma press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here