സോട്രോവിമാബ്; പുതിയ കൊവിഡ് മരുന്ന് ലഭിക്കുന്ന ലോകത്തെ ആദ്യത്തെ സ്റ്റേറ്റായി അബുദാബി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഒരു രാജ്യമാണ് യു.എ.ഇ. ആരോഗ്യവകുപ്പും പൊതുജന പങ്കാളിത്തത്തോടെ കൊവിഡിൽ നിന്ന് മുക്തി നേടാൻ വലിയ പ്രതിരോധപ്രവർത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ആരോഗ്യവകുപ്പും രാജ്യത്തെ പ്രമുഖ ഗ്രൂപ്പ് പർച്ചേസ് ഓർഗനൈസേഷനായ റാഫൈഡും ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലാസോ സ്മിത്ത്ക്ലൈനും തമ്മിൽ ഒരു സുപ്രധാന കരാർ ഒപ്പുവച്ചു. ഇത് പ്രകാരം ലോകത്തെ ഏറ്റവും പുതിയ ആന്റി വൈറൽ മരുന്നായ സോട്രോവിമാബ് യു.എ.ഇ. യിലെ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോൾ ലഭ്യമാണ്.
മരുന്നിന്റെ ആദ്യ ബാച്ച് വന്നതോടെ അഗോള തലത്തിൽ ഈ മരുന്ന് സ്വീകരിക്കുന്ന ആദ്യത്തെ നഗരമായി അബുദാബി മാറി.
ഇൻട്രാവൈനസ് തെറാപ്പിയിലൂടെ വിതരണം ചെയ്യുന്ന മോണോക്ലോണൽ ആന്റിബോഡി ചികിത്സയാണ് സോട്രോവിമാബ്. ദേശീയ ശാസ്ത്ര സമിതിയുടെ പഠനങ്ങൾ പ്രകാരം വൈറസ് ബാധ രൂക്ഷമാവാൻ സാധ്യതയുള്ള 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും ചികിത്സയ്ക്കായി സോട്രോവിമാബ് ഉപയോഗിക്കാം. പഠനങ്ങൾ പറയുന്നത്, ഈ മാറുന്നതുകൾ എല്ലാ വേരിയന്റുകൾക്കുമെതിരെ ഫലപ്രദമാണെന്നാണ്. മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് യു.എസ്.എ. ഫുഡ് ആൻഡ് ഡ്രഗ് ഏജൻസി അംഗീകാരം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here