Advertisement

ഇന്ത്യയ്ക്കുള്ള യാത്രാ വിലക്ക് നീക്കി യുഎഇ

June 19, 2021
Google News 6 minutes Read

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ആളുകൾക്ക് പ്രവേശിക്കാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

കൂടാതെ, യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണം തുടങ്ങിയവയാണ് നിബന്ധനകൾ.

അതേസമയം, ഇന്ത്യയെ കൂടാതെ നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.

Story Highlights: Dubai eases travel restrictions for passengers from India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here