എറണാകുളത്ത് വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച സംഭവം; നാല് പേര് പൊലീസ് പിടിയില്‍

എറണാകുളം പട്ടിമറ്റത്ത് വീട്ടില്‍ കയറി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രശാന്ത്, പ്രകാശ്, പ്രജീഷ്, മനോജ് എന്നിവരാണ് പിടിയിലായത്. പട്ടിമറ്റം വലമ്പൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം
നടന്നത്.
വലമ്പൂര്‍ ഊരാട്ടുപടി വീട്ടില്‍ ബിനുവിന്റെ ഭാര്യയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. വീട്ടില്‍ കയറി ഭാര്യയെ കമ്പി വടി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയും വീട്ടുപകരണങ്ങളും മറ്റ് സാധന സാമഗ്രികളും നശിപ്പിക്കുകയുമായിരുന്നു.സഅയല്വാസികള് തമ്മിലുള്ള വ്യക്തി വൈരാഗ്യം മൂലമാണ് ആക്രമണം നടത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
Story Highlights: ernakulam pattimattam attack case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here