രമേശ് ചെന്നിത്തലയെ ഒപ്പം നിര്‍ത്താന്‍ ജി- 23 നീക്കം

ദേശീയ നേത്യത്വത്തിലേക്ക് വരുന്ന രമേശ് ചെന്നിത്തലയെ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് വിമതരുടെ നീക്കം. സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയുള്ള രമേശ് ചെന്നിത്തലയുടെ അതൃപ്തി മുതലെടുക്കാനാണ് ജി-23 ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വിമതരുടെ നേതൃനിരയിലുള്ള മുകുള്‍ വാസ്‌നിക്ക് ഇന്ന് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
കോണ്‍ഗ്രസ് ദേശിയ നേത്യത്വത്തോടുള്ള തന്റെ പരാതികള്‍ അവസാനിച്ചു എന്നാണ് രമേശ് ചെന്നിത്തലയുടെ പരസ്യ നിലപാട്. പരാതി അവസാനിച്ചതല്ല താത്ക്കാലികമായി രമേശ് ചെന്നിത്തല വഴങ്ങുകയാണ് ചെയ്തതെന്നാണ് സൂചന. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. ജി-23 യിലെ മുഖ്യനേതാക്കളില്‍ ഒരാളായ മുകള്‍ വാസ്‌നിക്ക് ഇന്ന് നടത്തിയ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ പുതിയ ചില സൂചനകള്‍ നല്‍കുന്നു.
കേരള ഹൗസിലെത്തിയ മുകള്‍ വാസ്‌നിക്ക് രമേശ് ചെന്നത്തലയോട് സമാനമന്‍സ്‌ക്കരുടെ കൂട്ടായ്മയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ജിതിന്‍ പ്രസാദ ബിജെപി കൂടാരത്തിലേക്ക് പോയതോടെ ജി-23 ഇപ്പോള്‍ ജി-22 ആണ്. രമേശ് ചെന്നിത്തലയെ കൂടി ചേര്‍ത്ത് 23 തന്നെ ആക്കാനാണ് വിമതരുടെ ശ്രമം. തന്റെ സമ്മതം അറിയിച്ചില്ലെങ്കിലും രമേശ് എതിരഭിപ്രായം മുകള്‍ വാസ്‌നിക്കിനോട് ഉന്നയിച്ചില്ല.
Story Highlights: ramesh chennithala, g-23
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here