Advertisement

നജീബ് കാന്തപുരത്തിന്റെ വിജയം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കെ. പി മുഹമ്മദ് മുസ്തഫ

June 19, 2021
1 minute Read

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് വിജയം ചോദ്യം ചെയ്ത് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പി.മുഹമ്മദ് മുസ്തഫ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പോസ്റ്റല്‍ വോട്ടുകളിലെ പാകപ്പിഴ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ലീഗ് എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയില്‍ മുസ്തഫയുടെ ആവശ്യം. മുന്നൂറ്റി നാല്‍പ്പത്തി എട്ടോളം പോസ്റ്റല്‍ വോട്ടുകള്‍ നിസാര കാരണങ്ങളാല്‍ നിരസിക്കപ്പെട്ടിരുന്നു. ഇതില്‍ മുന്നൂറിനടുത്ത് വോട്ടുകള്‍ തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും അനുചിതമായ രീതിയില്‍ പോസ്റ്റല്‍ വോട്ടുകള്‍ നിരസിക്കപ്പെട്ടത് തന്റെ വിജയത്തെ ബാധിച്ചുവെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. യൂത്ത് ലീഗ് നേതാവായ നജീബ് കാന്തപുരം 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നിന്ന് ഇത്തവണ വിജയിച്ചത്.

Story Highlights: high court of kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top