Advertisement

‘ആ അഭിമുഖത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞതല്ല’; വിശദീകരിച്ച് കെ. സുധാകരന്‍

June 19, 2021
1 minute Read

വിവാദമായ അഭിമുഖവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അഭിമുഖത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ലെന്നാണ് കെ. സുധാകരന്റെ വിശദീകരണം.

ബ്രണ്ണന്‍ കോളജിലെ സംഭവങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ തന്നോട് ചോദിക്കുകയായിരുന്നു. അതേപ്പറ്റി പറയാന്‍ താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ അറിയാന്‍ വേണ്ടിയാണെന്നാണ് പറഞ്ഞത്. പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. ഓഫ് ദി റെക്കോര്‍ഡായി പറഞ്ഞ കാര്യങ്ങളാണ് ലേഖനത്തില്‍ വന്നത്. പിണറായി വിജയനെ ചവിട്ടി താഴെയിട്ടു എന്നൊന്നും പറഞ്ഞിട്ടില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു ചതിയന്റെ ശൈലിയില്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ ഉത്തരവാദിത്തം തനിക്കല്ല. അത് മാധ്യമ പ്രവര്‍ത്തനത്തിനാകെ അപമാനമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ചൂടുപിടിപ്പിക്കേണ്ട കാര്യം തനിക്കില്ല. പിണറായി വിജയനും താനും തമ്മിലുള്ള ബന്ധം വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ളതാണ്. അദ്ദേഹത്തെ ചവിട്ടിയിട്ടു എന്ന് പൊങ്ങച്ചം പറയേണ്ട കാര്യം തനിക്കില്ല. പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top