ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് തെലങ്കാന

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് തെലങ്കാന. സംസ്ഥാനത്തെ കൊവിഡ് ബാധയിൽ കുറവുണ്ടായതോടെയാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പങ്കുവച്ചത്.
“ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെപ്പറ്റി ആരോഗ്യവകുപ്പ് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്. ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ കൊവിഡ് ബാധയിൽ ഗണ്യമായ കുറവുണ്ടാവുന്നുണ്ട്. കൊവിഡ് ബാധ പൂർണമായും നിയന്ത്രണവിധേയമായിരിക്കുന്നു.”- മുഖ്യമന്ത്രി കുറിച്ചു.
അതേസമയം, രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1647 പേർ മരിച്ചു. 97,743 പേരാണ് 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. ഇതോടെ ആകെ ആക്ടീവ് കേസുകൾ 7.6 ലക്ഷത്തിലേക്ക് താഴ്ന്നു. ആകെ മരണസംഖ്യ 3.85 ലക്ഷമായി. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇന്നലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. കേരളത്തിൽ ഇന്നലെ 11,361 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights: Telangana Removes Covid Lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here