സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപങ്ങളിൽ കുറവെന്ന് ധനമന്ത്രാലയം

സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപങ്ങളിൽ 2019 മുതൽ കുറവുണ്ടെന്ന് ധനമന്ത്രാലയം ആവർത്തിച്ചു. 2020 ൽ ഇന്ത്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ വഴിയടക്കം നടത്തിയ നിക്ഷേപങ്ങൾ 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന (20,700 കോടി) വാർത്തകളോടു പ്രതികരിക്കുകയായിരുന്നു ധനമന്ത്രാലയം.
കണക്കുകളിൽ വന്ന മാറ്റത്തെക്കുറിച്ചു കേന്ദ്രസർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. വ്യക്തിഗത നിക്ഷേപങ്ങളിൽ കുറവുണ്ടായെങ്കിലും ബോണ്ടുകൾ, സെക്യൂരിറ്റികൾ, മറ്റു ധനകാര്യ മാർഗങ്ങൾ എന്നിവയിലായിരുന്നു കൂടുതൽ നിക്ഷേപങ്ങളും. ഇവ കള്ളപ്പണ നിക്ഷേപമാണെന്നു തോന്നുന്നില്ലെന്നും ഇന്ത്യക്കാരും വിദേശ ഇന്ത്യക്കാരും സ്വിസ് ബാങ്കുകളിൽ മറ്റു രാജ്യങ്ങളിൽ നിന്ന് നിക്ഷേപിച്ചതിന്റെ കണക്കുകളില്ലെന്നും ധനമന്ത്രാലയം പറഞ്ഞു. ഇന്ത്യയിൽ കൂടുതൽ സ്വിസ് ബാങ്ക് ശാഖകൾ ആരംഭിച്ചതും ഇടപാടുകൾ വർധിച്ചതുമാകാം കാരണം.
Story Highlights: Central govt on Indians’ funds in Swiss banks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here