Advertisement

ഡൽഹിയിൽ ബാറുകളും പാർക്കുകളും തുറക്കുന്നു; സ്കൂളുകൾ അടഞ്ഞ തന്നെ

June 20, 2021
0 minutes Read

കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ദില്ലി സർക്കാർ ബാറുകൾ തുറക്കാൻ അനുവദിക്കുകയും റെസ്റ്റോറന്റുകളുടെ സമയം രണ്ട് മണിക്കൂർ നീട്ടുകയും ചെയ്തു. പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ, ഗോൾഫ് ക്ലബ്ബുകൾ, തുറന്ന സ്ഥലത്ത യോഗ കേന്ദ്രങ്ങൾ എന്നിവയും നാളെ മുതൽ തുറക്കാൻ അനുവദിച്ചിട്ടുണ്ട്.

ബാറുകളിലെ സീറ്റിംഗ് ക്യാപസിറ്റിയുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെ തുറക്കാം. ഭക്ഷണശാലകള്‍ ജൂണ്‍ 14 മുതല്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. ഇവ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിപ്പിക്കാം.

എന്നാല്‍, സ്‌കൂള്‍, കോളജ്, ഓഡിറ്റോറിയം, മറ്റു ഹാളുകള്‍, സിനിമ തിയറ്റര്‍, ജിം, സ്പാ, സ്വിമ്മിങ് പൂള്‍ എന്നിവ ഒരാഴ്ച കൂടി അടച്ചിടും. ആരാധനാലയങ്ങളിലും വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

വിവാഹ സംസ്കാര ചടങ്ങുകൾക്ക് പരമാവധി 20 പേർക്ക് പങ്കെടുക്കാം.

ദ്രുതഗതിയിലുള്ള അൺലോക്കിന്റെ അപകടസാധ്യതകളെക്കുറിച്ച് ഡോക്ടർമാരുടെയും പൊതുജനാരോഗ്യ വിദഗ്ധരുടെയും മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top