കെ സുധാകരന്‍ നടത്തിയ കുറ്റസമ്മതമൊഴി അതീവ ഗുരുതരം: എം വി ജയരാജന്‍

സേവറി നാണു കൊലക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെത് കുറ്റസമ്മതമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇത് അതീവ ഗൗരവമായി പരിഗണിക്കണം. കെ സുധാകരന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ് ഇതെന്നും സിപിഐഎം. നാണുവിന്റെ കുടുംബത്തിന്റെ ആവശ്യം ന്യായമാണ്. ഇരകളുടെ കുടുംബം നടത്തുന്ന പോരാട്ടത്തിന് എല്ലാവിധ സഹായങ്ങളും നല്‍കും.
തന്റെ അറിവോടെയും പങ്കോടെയുമാണ് ഇത് നടന്നതെന്നാണ് സുധാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസിന് പറ്റിയ കൈപ്പിഴയാണെന്നും പാര്‍ട്ടി നടത്തിയ ഏക കൊലപാതകമാണ് അതെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേറ്റിവ് പ്രസ്, കോര്‍പറേറ്റിവ് റൂറല്‍ ബാങ്ക് എന്നിവിടങ്ങളിലെ അക്രമങ്ങളില്‍ കെ സുധാകരന്റെ പങ്ക് വ്യക്തമാണ്. അന്ന് ഡിസിസി ഓഫീസ് സെക്രട്ടറിയും സുധാകരന്റെ സന്തത സഹചാരിയുമായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലും കൂട്ടിവായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ സുധാകരന്റെത് കുറ്റസമ്മതമെന്ന് സേവറി നാണുവിന്റെ ഭാര്യയും ആരോപിച്ചു. കൊലപാതകം കരുതിക്കൂട്ടി നടപ്പിലാക്കിയാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് കെ സുധാകരന് ഒഴിഞ്ഞുമാറാന്‍ ആകില്ല. തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Story Highlights: m v jayarajan, k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here