കിരണ്‍ രാജിന്‍റെ പുതിയ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി

കിരണ്‍ രാജ് നായകനാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകളും സുരേഷ് ഗോപി നേര്‍ന്നു. ഇരുട്ട് എന്നാണ് സിനിമയുടെ പേര്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പരിചിതമുഖമായ കിരണ്‍ രാജിന്റെ 101ാമത്തെ ചിത്രമാണിത്. സിനിമ സംവിധാനം ചെയ്യുന്നത് നിധീഷ് കെ നായരാണ്. സിനിമ നിര്‍മിക്കുന്നത് നമോ പിക്‌ചേഴ്‌സും. ഛായഗ്രാഹകന്‍- അരുണ്‍ അടിമാലി, തിരക്കഥ- സന്ദീപ് പട്ടാമ്പി, സംഗീതം- ആല്‍ബിന്‍.
Story Highlights: suresh gopi, kiran raj
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here