സ്വത്ത് തര്‍ക്കം; പത്തനംതിട്ടയില്‍ വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചു

പത്തനംതിട്ടയില്‍ വൃദ്ധന് ക്രൂരമര്‍ദനം. വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ട മണ്ണില്‍ റഷീദി(75)നെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഇന്നലെയാണ് സംഭവം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. പിതാവിനെ മകന്‍ ഷാനവാസ്, ഭാര്യ ഷീബ, ഇവരുടെ സഹോദരന്‍ എന്നിവര്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. അതിക്രൂരമായ മര്‍ദനമാണ് ഇദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്. സമീപവാസികള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നു. ദൃശ്യം പകര്‍ത്തുന്നതിനിടെ സമീപവാസികള്‍ക്ക് നേരെയും ഇവര്‍ കയര്‍ത്തു.
സംഭവത്തില്‍ ഷാനവാസിനും ഭാര്യയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.
Story Highlights: attack, pathanamthitta, attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here