വയോധികന് മർദ്ദനം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട വലഞ്ചുഴിയിൽ 75കാരനെ മകനും മരുമകളും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നോട്ടീസിൽ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം പിതാവിനെ ക്രൂരമായി മര്‍ദിച്ച മകനെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദിനെയാണ് മകന്‍ ഷാനവാസ്, മരുമകള്‍ ഷീജ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്.
വെളളിയാഴ്ച രാവിലെ എട്ടു മണിയോടെ ആരംഭിച്ച മര്‍ദനം അരമണിക്കൂര്‍ നീണ്ടു. വയോധികനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസികള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here