പെരിയ കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം; വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ താത്കാലിക നിയമനം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ രംഗത്ത്. ഇന്‍ര്‍വ്യൂ നടത്തിയത് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ്. ലിസ്റ്റ് തയാറാക്കിയവര്‍ക്ക് പ്രതികളുടെ ഭാര്യമാരെ അറിയില്ല.
നിയമനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക ഇടപെടല്‍ നടത്തിയിട്ടില്ല. ഇന്റര്‍വ്യൂ നടത്തിയാണ് ലിസ്റ്റ് തയാറാക്കിയത്. പ്രതികളുടെ ഭാര്യമായതിനാല്‍ അവര്‍ അയോഗ്യരല്ലെന്നും പ്രസിഡന്റ്. കൊവിഡ് കാരണം ലിസ്റ്റില്‍ ഉണ്ടായിരുന്ന അധികം പേരും വന്നില്ല. തെരഞ്ഞെടുത്തവര്‍ സന്നദ്ധരായവരായി വന്നവരാണ്.
അതേസമയം ഇന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രതികളുടെ ഭാര്യമാര്‍ക്ക് ആശുപത്രിയില്‍ വഴിവിട്ട നിയമനം നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 450 അപേക്ഷകരില്‍ നിന്നും സിപിഐഎമ്മിന് താത്പര്യമുള്ളവരെ മാത്രം തെരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമന പ്രക്രിയ അപഹാസ്യമാക്കിയും, ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: periya case, appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here