Advertisement

ഗിന്നസ്​ റെക്കോർഡ് കീഴടക്കാൻ ശ്രമിക്കവേ അപകടത്തിൽ ബൈക്ക്​ സ്റ്റണ്ട്​മാൻ മരിച്ചു

June 21, 2021
1 minute Read

പുതിയ റെക്കോർഡുമായി ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കവേ ബൈക്ക് സ്റ്റണ്ട്മാൻ അലക്സ് ഹാർവിൽ അപകടത്തിൽ മരിച്ചു. പരിശീലനത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിലാണ് ഹാർവില്ലിന്റെ വിയോഗം.

ഗിന്നസ് റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ നിരന്തരം പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഹാർവിലിനെ വ്യാഴാഴ്ചയാണ് മരണം തേടിയെത്തിയത്. ഏറ്റവും ദൈർഘ്യമേറിയ മോട്ടോർ സൈക്കിൾ റാംപ് ജമ്പുമായി ഹാർവിൽ ഗിന്നസ് റെക്കോർഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഷിംഗ്ടണിലെ മോസസ് ലേക്ക് എയർഷോയിൽ ദാരുണമായ സംഭവം നടന്നത്.

നിലവിലെ റെക്കോർഡായി 351 അടി മടികടക്കാനായിരുന്നു ഹാർവിലിന്റെ ശ്രമം. എന്നാൽ പരിശീലനത്തി​നിടെ ബൈക്കിൽ ദൂരം മറികടക്കാൻ സാധിക്കാതെ വരികയും ബൈക്കിൽനിന്ന്​ താഴേക്ക്​ വീഴുകയുമായിരുന്നു. പിന്നീട്​ മരണവും സ്​ഥിരീകരിച്ചതായി കൗണ്ടി കോറോണേസ്​ ഓഫിസ്​ അറിയിച്ചു. അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നിലവിൽ ഹാർവിൽ ചെളിയിൽനിന്ന്​ ചെളിയിലേക്കുള്ള ഏറ്റവും വലിയ ​മോട്ടോർ സൈക്കിൾ റാംപ്​ ജമ്പിൽ ഗിന്നസ്​ റെക്കോർഡിന്​ ഉടമയാണ്​. 297 അടിയാണ്​ അദ്ദേഹം 2017 ൽ മറികടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top