അമേരിക്കയിൽ കുറ്റാരോപിതന്റെ തലയിൽ തൊഴിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; അന്വേഷണം

അമേരിക്കയിൽ നിന്ന് വീണ്ടും പൊലീസ് അതിക്രമത്തിൻ്റെ ഞെട്ടിക്കുന്ന വാർത്ത. ദക്ഷിണ കാലിഫോർണിയയിൽ നിന്നാണ് വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുറ്റാരോപിതൻ്റെ തലയിൽ തൊഴിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് നിലവിൽ വാർത്തകളിൽ നിറയുന്നത്. സംഭവത്തിൻ്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവായി.
സാൻ ബെർണാർഡിനോ പ്രവിശ്യയിലെ പൊലീസുകാരനെതിരെയാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത അവധിയ്ക്ക് വിട്ടിരിക്കുകയാണ്.
ബുധനാഴ്ച പുലർച്ചെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നയാളെ പിന്തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്നയാൾ ട്രാഫിക്ക് തെറ്റിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിന്തുടർന്നത്. കുറച്ചുസമയത്തിനു ശേഷം ഇയാൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് അരികിലുള്ള ഒരു കടയിൽ ഒളിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ അരികിലെത്തുന്നത് കണ്ടപ്പോഴേക്കും അയാൾ കൈകൾ ഉയർത്തി മുട്ടിൽ നിന്നു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ തലയിൽ തൊഴിക്കുകയായിരുന്നു. തൊഴികൊണ്ട് നിലത്തുവീണയാളെ വീണ്ടും പൊലീസ് ഉദ്യോഗസ്ഥൻ തൊഴിച്ചു. ഈ സമയം, ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഓടിയെത്തുകയും ഇരുചക്രവാഹനക്കാരനെ വിലങ്ങണിയിക്കുകയും ചെയ്തു.
Story Highlights: California Deputy Kicks Suspect In Head
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here