ബ്രണ്ണൻ വിവാദത്തിൽ നിന്ന് പിന്മാറി സിപിഐഎം

ബ്രണ്ണൻ കേളജുമായി വിവാദത്തിൽ നിന്ന് പിന്മാറി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം പറഞ്ഞത്.
കെപിസിസി അധ്യക്ഷൻ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്. അതിനോട് പ്രതികരിച്ചു. ആ വിവാദം അവിടെ അവസാനിച്ചുവെന്നും സിപിഐഎം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചുകൊണ്ട് ബ്രണ്ണൻ കോളജ് പഠന കാലത്ത് പിണറായി വിജയനെ മർദിച്ച കാര്യം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തുടർന്ന് കെ സുധാകരന് രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. തുടർന്ന് നടന്ന വാക്പോരിനാണ് സിപിഐഎം പിൻവാങ്ങുന്നതോടെ അവസാനമാകുന്നത്.
Story Highlights: cpim withdraws from brennan college controversy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here