Advertisement

നീതി കിട്ടുമെന്ന് പ്രതീക്ഷ; നാല്‍പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

June 21, 2021
1 minute Read

നാല്‍പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കൊച്ചിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സേവറി നാണു, നാല്‍പാടി വാസു വധക്കേസില്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കുടുംബം തീരുമാനിച്ചത്.

കുടുംബത്തിന് നീതി കിട്ടണമെന്ന് നാല്‍പാടി വാസുവിന്റെ സഹോദരന്‍ നാല്‍പാടി രാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ‘ചെയ്ത ആളുതന്നെ കുറ്റം സമ്മതിച്ചതാണ്. അതുകൊണ്ട് നീതികിട്ടുമെന്നാണ് പ്രതീക്ഷ’.
സിപിഐഎം പിന്തുണയോടെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലക്കേസുകളില്‍ പുനരന്വേഷണ സാധ്യത തേടുന്നത്. 1993 മാര്‍ച്ച് നാലിനാണ് നാല്‍പാടി വാസു കൊല്ലപ്പെട്ടത്.

Story Highlights: Nalpady vasu murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top