കൊല്ലത്തെ യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് പരാതി; നീതി കിട്ടണമെന്ന് സഹോദരന്‍

കൊല്ലം ശാസ്താംകോട്ടയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സഹോദരന്‍ വിജിത് വി നായര്‍. നേരത്തെ ചടയമംഗലത്ത് പൊലീസ് കേസ് ഉണ്ടായിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ വീട്ടില്‍ മദ്യപിച്ച് വന്ന് തന്നെ കൈയ്യേറ്റം ചെയ്തു. പെങ്ങളെയും അടിച്ചിരുന്നു. 12.5 ലക്ഷത്തിന്റെ വാഹനമാണ് കൊടുത്തിരുന്നത്. അതില്‍ കൂടുതല്‍ ഉള്ള വണ്ടി വേണമെന്നായിരുന്നു ആവശ്യം. അത് പൊലീസ് സ്റ്റേഷനില്‍ വച്ച് തീര്‍പ്പാക്കിയിരുന്നു.
ഇന്ന് രാവിലെയാണ് വിളിച്ചത്. സീരിയസ് ആണ് എന്ന് പറഞ്ഞു. രണ്ട് മണിക്കൂര്‍ വൈകിയാണ് മരിച്ച കാര്യം പറഞ്ഞത്. നീതി കിട്ടണമെന്നാണ് അപേക്ഷ. കൊലപാതകമെന്ന് തന്നെയാണ് നടന്നതെന്ന സംശയവും സഹോദരന്‍ പ്രകടിപ്പിച്ചു.
കിരണിനെ ഇപ്പോള്‍ കാണ്‍മാനില്ലെന്നാണ് വിവരം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് കിരണ്‍. കോളജില്‍ പോയ സഹോദരിയെ സ്വന്തം ഇഷ്ടപ്രകാരമാണ് വിളിച്ചുകൊണ്ടുപോയത്. പിന്നീട് വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ നേരത്തെ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇന്നലെ പരീക്ഷയ്ക്ക് ഫീസ് അടയ്ണമെന്ന് ആവശ്യപ്പെട്ട് വിസ്മയ വിളിച്ചിരുന്നു. അവിടെ നിന്ന് പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കരഞ്ഞിരുന്നുവെന്നും സഹോദരന്‍. കിരണ്‍- വിസ്മയ വിവാഹം നടന്നത് 2020 മാര്‍ച്ചിലാണ്.
Story Highlights: kollam, dowry, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here