ഇന്ധന വില; ബസ് ചാർജ് വർദ്ധന പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി; ആദ്യ എൽഎൻജി ബസ് സർവ്വീസ് തുടങ്ങി

സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇന്ധന വില വർധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധി പരിഹരിക്കും. സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാർ പുതുക്കും. കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് തിരുവനന്തപുരത്ത് മന്ത്രി ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് പരീക്ഷണസര്‍വ്വീസിനുള്ള ബസ്സുകള്‍ കൈമാറിയത്.
കെഎസ്ആര്‍ടിസിയുടെ പുനുരുദ്ധാരണ പാക്കേജായ റീസ്ട്ക്ചര്‍ 2 വില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രധാന കര്‍മ്മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍എന്‍ജിലിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവായിട്ടുണ്ട്. ഇതിന്‍റെ സാമ്പത്തികവും സാങ്കേതികവുമായി പ്രായോഗികത പരീക്ഷിക്കുകയാണ്. സിഎന്‍ജിയേക്കാല്‍ ലാഭകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസ്സുകളെ എല്‍എന‍്ജിയിലേക്ക് മാറ്റുന്നത് പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here