അബുദാബിയില്‍ ഇനി സന്ദര്‍ശക വിസക്കാര്‍ക്കും സൗജന്യ കൊവിഡ് വാക്സിന്‍

സന്ദര്‍ശക വിസക്കാര്‍ക്കും അബുദാബിയില്‍ ഇനി സൗജന്യമായി കൊവിഡ് വാക്സിനെടുക്കാം. അബുദാബിയില്‍ ഇഷ്യു ചെയ്‍ത സന്ദര്‍ശക വിസയുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
സേഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വാക്സിനേഷന്‍ ബുക്ക് ചെയ്യാം. വിസയിലുള്ള യൂനിഫൈഡ് ഐ.ഡി നമ്പര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. സിനോഫാം അല്ലെങ്കില്‍ ഫൈസര്‍ വാക്സിനുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും അവസരമുണ്ടാകും.
അതേസമയം, കാലാവധി കഴിഞ്ഞ വിസക്കാര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് നേരത്തെ അബുദാബി അധികൃതര്‍ അറിയിച്ചിരുന്നു. വാക്സിനെടുക്കാവുന്ന ആളുകളുടെ ആകെ ജനസംഖ്യയുടെ 87 ശതമാനത്തിലധികം പേര്‍ക്കും യുഎഇയില്‍ ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
Story Highlights: Abu Dhabi opens up free COVID-19 vaccines to tourists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here