Advertisement

ഡീസൽ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിക്ക് ഹരിയാനയിലും തുടക്കം

June 22, 2021
Google News 2 minutes Read

ഡീസൽ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് ബിപിസിഎൽ തുടക്കം കുറിച്ചു. ഹരിയാനയിലാണ് ഡെലിവറി ആരംഭിച്ചത്. ഏറ്റവും ചുരുങ്ങിയത് 20 ലിറ്റർ ഓർഡർ ചെയ്യുന്നവർക്കാണ് ഡീസൽ വീട്ടിലെത്തിച്ചു കൊടുക്കുന്നത്.

ചെറിയ ഹൗസിങ് സൊസൈറ്റികൾ, മാളുകൾ, ഹോസ്പിറ്റലുകൾ, ബാങ്കുകൾ, നിർമ്മാണം നടക്കുന്ന ഇടങ്ങൾ, കർഷകർ, മൊബൈൽ ടവറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറിയ വ്യവസായ യൂണിറ്റുകൾ എന്നിവിടങ്ങളിലേക്ക് ഇതിലൂടെ സഹായമെത്തിക്കാനാണ് ശ്രമം എന്ന് ബിപിസിഎൽ സെയിൽസ് ഓഫീസർ മായങ്ക് സിങ് വ്യക്തമാക്കി.

ഒരു പ്ലാസ്റ്റിക് കാനുമായി പമ്പുകളിൽ പോയി ഡീസൽ വാങ്ങുന്നതിനേക്കാൾ സുരക്ഷിതമായിരിക്കും വീട്ടിലെത്തിച്ച് കൊടുക്കുന്ന ഡീസൽ എന്നാണ് കമ്പനിയുടെ വാദം. ഹംസഫർ എന്ന ആപ്ലിക്കേഷൻ വഴിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവിൽ കേരളം, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ഗോവ,ഡൽഹി , നോയ്ഡ, ഫരീദബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെല്ലാം നിലവിൽ ഈ സേവനം ലഭ്യമാണ്.

Story Highlights: BPCL begins doorstep delivery of diesel for customers in Haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here