Advertisement

രോഗികള്‍ കുറയും മുന്‍പേ അടുത്ത തരംഗത്തിന് സാധ്യത; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

June 22, 2021
Google News 1 minute Read

രോഗികള്‍ കുറയും മുന്‍പേ അടുത്ത തംരഗത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം തരംഗം നിലനില്‍ക്കെ മൂന്നാം തരംഗം കൂടി സംഭവിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ജാഗ്രത കൈവിട്ടാല്‍ മൂന്നാംതരംഗ തീവ്രത കൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനിതക വ്യതിയാനം വന്ന വൈറസുകളെ കരുതിയിരിക്കണം. 40,000 വകഭേദങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പ്രധാന വകഭേദം കണ്ടെത്തുക പ്രയാസമാണ്. ജനിതക വ്യതിയാനം പഠിക്കാന്‍ നടപടികള്‍ തുടരും. സംസ്ഥാനത്ത് മൂന്ന് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: covid 19, third wave, CM press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here