2 റൺസിന് ഓൾഔട്ടായി കൗണ്ടി ലീഗ് ടീം; എതിരാളികളുടെ ജയം 258 റൺസിന്

കൗണ്ടി ലീഗിൽ 2 റൺസിന് എല്ലാവരും പുറത്തായി ഒരു ടീം. ഈ റൺസ് ആവട്ടെ രണ്ട് എക്സ്ട്രാസിൽ നിന്ന് കിട്ടിയതാണ്. ഫാൽക്കൺസിനെതിരായ മത്സരത്തിനിറങ്ങിയ ബക്ക്ഡെൻ ക്രിക്കറ്റ് ക്ലബ് ആണ് നാണം കെട്ട പരാജയം ഏറ്റുവാങ്ങിയത്. 258 റൺസിൻ്റെ പടുകൂറ്റൻ പരാജയമാണ് ഇതോടെ ബക്ക്ഡെന് നേരിടേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ഫാൽക്കൺസ് 260 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ബക്ക്ഡെൻ 8.3 ഓവറിൽ 2 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു.
ബക്ക്ഡെനിൻ്റെ എല്ലാ ബാറ്റ്സ്മാനും ഒരു റൺ പോലും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. എല്ലാവരും ഡക്ക് ആണ്. ഫാൽക്കൺസ് എറിഞ്ഞ ഒരു വൈഡും ഒരു ബൈയുമാണ് ആകെ അവരുടെ സ്കോർബോർഡിലേക്ക് ചേർക്കപ്പെട്ടത്.
അതേസമയം, ടീം രണ്ടാം നിര ക്ലബുമായാണ് കളിക്കാൻ ഇറങ്ങിയതെന്ന് ബക്ക്ഡെൻ ക്യാപ്റ്റൻ ജോയൽ കിർഷ്നർ പറഞ്ഞു. “ഞങ്ങൾക്ക് 15 താരങ്ങൾ ഉണ്ടായിരുന്നില്ല. ചിലർക്ക് പരുക്ക് പറ്റിയപ്പോൾ മറ്റ് ചിലർക്ക് ചില കുടുംബ കാര്യങ്ങൾ ഉണ്ടായിരുന്നു. കളി തുടങ്ങുമ്പോൾ ഞങ്ങൾക്ക് ആകെ 8 പേരേ ഉണ്ടായിരുന്നുള്ളൂ. മുൻപ് ഫാൽക്കൺസിനെതിരെ കളിച്ചപ്പോൾ 9 റൺസിനാണ് ഞങ്ങൾ പരാജയപ്പെട്ടത്.”- ജോയൽ പറഞ്ഞു.
Story Highlights: County league side gets all out on 2 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here