വാക്‌സിനെടുക്കാത്തവരെ തടവിലാക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ്

കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. വാക്‌സിൻ എടുക്കാൻ വിസ്സമ്മതിക്കുന്നവരെ ജയിലിൽ അടക്കുമെന്നും കൂടാതെ ബലമായി അവർക്ക് വാക്‌സിൻ കുത്തിവെക്കുമെന്നും ഡ്യൂട്ടര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് വാക്‌സിനേഷൻ നിരക്ക് താഴ്ന്ന നിലയിൽ തന്നെ തുടരുന്നതിലുള്ള അമർഷമാണ് ഡ്യൂട്ടര്‍ട്ട് ഇത്തരത്തിൽ പ്രകടിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയിൽ നടന്ന ക്യാബിനറ്റ് യോഗത്തിനിടെയാണ് തീരുമാനം അറിയിച്ചത്.
വാക്‌സിൻ എടുക്കാൻ താല്പര്യമില്ലാത്തവർക്ക് ഫിലിപ്പീൻസ് വിട്ട് പോകാം, ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ എങ്ങോട്ട് വേണമെങ്കിലും നിങ്ങൾക്ക് പോകാം. എന്നാൽ ഇവിടെ തുടരുന്നിടത്തോളം കാലം കാലം മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ വൈറസ് വാഹകരായി പ്രവര്‍ത്തിക്കാമെന്നതിനാല്‍ വാക്‌സിന്‍ എടുക്കുക തന്നെ വേണം’- ഡ്യൂട്ടര്‍ട്ട് പറഞ്ഞു.
വിവാദപരവും കാര്‍ക്കശ്യം നിറഞ്ഞതുമായ പ്രസ്താവനകളിലൂടെ സ്ഥിരമായി വാര്‍ത്തകളില്‍ നിറയുന്ന രാഷ്ട്രനേതാവാണ് ഡ്യൂട്ടര്‍ട്ട്.
വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ മുന്‍കൂട്ടിയുള്ള നിശ്ചയപ്രകാരം മാത്രം വാക്‌സിന്‍ സ്വീകരിക്കാനെത്തുന്ന രീതി ഫിലിപ്പീന്‍സ് തിങ്കളാഴ്‌ച റദ്ദാക്കി. 2800 പേർക്ക് വാക്‌സിൻ എടുക്കാനുള്ള അറിയിപ്പ് നൽകിയിട്ടും 4402 പേര് മാത്രമാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തി ചേർന്നത്.
ആകർഷകവും ലളിതവുമായ രീതിയിൽ മാത്രമേ ജനങ്ങൾ വാക്‌സിൻ സ്വീകരിക്കുന്ന കാര്യത്തിൽ പ്രേരിപ്പിക്കാനാവു എന്ന് മനില മേയര്‍ ഇസ്‌കോ മൊറേനോ അഭിപ്രായപ്പെട്ടു.
5,249 പുതിയ കോവിഡ് കേസുകളും 128 മരണവുമാണ് തിങ്കളാഴ്ച ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് 1.36 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23,749 പേര്‍ മരണപ്പെട്ടു. 22,10,134 പേര്‍ ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here