Advertisement

വിസ്മയയുടെ മാതാപിതാക്കള്‍ പറഞ്ഞ സ്വര്‍ണം നല്‍കിയില്ല; മകന്‍ ആഗ്രഹിച്ച കാറല്ല നല്‍കിയതെന്നും കിരണിന്റെ പിതാവ്

June 22, 2021
1 minute Read

വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് കിരണിന്റെ പിതാവ് സദാശിവന്‍പിള്ള. കാറിനെ ചൊല്ലി വിസ്മയയുമായി മകന്‍ വഴക്കിട്ടിരുന്നതായി സദാശിവന്‍പിള്ള ട്വന്റിഫോറിനോട് പറഞ്ഞു.

വിസ്മയയുടെ കുടുംബം നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ല. മകന്‍ ആഗ്രഹിച്ച കാറല്ല അവര്‍ നല്‍കിയത്. പ്രശ്‌ന പരിഹാരത്തിന് വിസ്മയയുടെ വീട്ടുകാര്‍ ശ്രമിച്ചില്ല. സ്വര്‍ണത്തിന്റെ പേരില്‍ കിരണ്‍ വഴക്കിട്ടിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Story Highlights: Vismaya, kiran kumar s, kollam woman death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top