Advertisement

‘പ്രതി കിരണിന് പരോൾ ലഭിച്ചത് അന്വേഷിക്കണം; നിയമനടപടിയുമായി മുന്നോട്ട് പോകും’; വിസ്മയുടെ പിതാവ് ത്രിവിക്രമൻ

December 30, 2024
2 minutes Read

വിസ്മയ കേസ് പ്രതി കിരണിന് പരോൾ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമൻ. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ത്രിവിക്രമൻ പറഞ്ഞു. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്. അതിൻ്റെ സാധുത അന്വേഷിക്കണമെന്ന് ത്രിവിക്രമൻ ആവശ്യപ്പെട്ടു.

ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ.

Read Also: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

2021 ജൂ​ൺ 21നാ​ണ്​ നി​ല​മേ​ൽ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ലേ​തി​ൽ പുത്തൻ​വീ​ട്ടി​ൽ ത്രി​വി​ക്ര​മ​ൻനാ​യ​രു​ടെ​യും സ​രി​ത​യു​ടെയും മ​ക​ൾ വിസ്മയയെ അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ർതൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽകാ​ണ​പ്പെ​ട്ട​ത്. മ​ര​ണ​ത്തി​ൽ ദുരൂ​ഹ​ത ഉ​യ​രു​ക​യും പീ​ഡ​ന​ത്തിത്തിന്റെ നി​ര​വ​ധി തെ​ളി​വു​ക​ൾ പുറത്തുവരിക​യും ചെ​യ്തു. ഇ​തോ​ടെ ഭ​ർ​ത്താ​വ് കി​ര​ൺ ഒ​ളി​വി​ൽ പോയെങ്കി​ലും രാ​ത്രി​യോ​ടെ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങയായിരുന്നു.

Story Highlights : Father of Vismaya against granting parole to accused Kiran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top